പുരുഷ ഫുട്ബാൾ ടീമിൽ അണിനിരന്ന വനിത താരത്തിന്​ അഭിനന്ദനം

ചാലക്കുടി: സെവൻസ് ഫുട്​ബാൾ ടൂർണമെന്‍റിൽ പുരുഷ ടീമിൽ അണിനിരന്ന് മികച്ച പ്രകടനം നടത്തിയ വനിത താരത്തിന് അഭിനന്ദന പ്രവാഹം. ചേനത്ത്നാട് സ്വദേശി ചിറയത്ത് തുക്ക്പറമ്പിൽ സാബുവിന്‍റെയും പ്രീതിയുടെയും മകൾ അനുവാണ് കാണികളിൽ ആവേശം പകർന്നത്. ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ്​ നടത്തിവരുന്ന സെവൻസ് ടൂർണമെന്റിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് ജയിച്ച ടീമിനായി ആദ്യ ഗോൾ നേടിയതും ടീമിലെ ഏക വനിത താരമായ അനുവാണ്. കാലടി ശ്രീശങ്കര കോളജ്​ ഡിഗ്രി വിദ്യാർഥിനിയായ അനു മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി ഫുട്​ബാൾ ടീം അംഗമാണ്. ചാലക്കുടി റസിഡന്‍റ്​സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് യോഗം അനുവിനെ അനുമോദിച്ചു. പ്രസിഡന്‍റ്​ പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ദിനേശ്, ലൂവീസ് മേലേപ്പുറം, നെൽസൺ പുത്തനങ്ങാടി, ബീന ഡേവിസ്, ടി.എ. മേനോൻ, സി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. TC MChdy - 4 അനു ടി. സാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.