കുഴൂരിലെ സംഘർഷം: രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

മാള: കുഴൂർ പാറപ്പുറത്തുണ്ടായ സംഘർഷത്തിൽ സി.പി.എം അനുഭാവി സുജി ജോസിനെ ആയുധംകൊണ്ട് പരിക്കേൽപിച്ച കേസിൽ രണ്ട്​ ബി.ജെ.പി ​പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറപ്പുറം സ്വദേശികളായ കെ.എഫ്. സിജു (45), എ.ജി. അഭിലാഷ് (40) എന്നിവരെയാണ് മാള എസ്.ഐ രമ്യ കാർത്തികേയൻ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന്‌ കേസെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.