'വെള്ളം കയറി 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു'; മാള: ജില്ല ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്‍റെ ഭാഗമായി അന്നമനടയിൽ നടത്തിയ മോക്ഡ്രിൽ ജനങ്ങളെ മുൾമുനയിൽ നിർത്തി. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് അന്നമനട പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഫെറിക്കടവ് പ്രദേശത്ത് വെള്ളം കയറി 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വാർത്ത പരന്നത്. ഇവരെ പുളിക്കക്കടവിലേക്ക് എത്തിക്കുന്നതിനിടയിൽ പുഴയില്‍ വീണ് ഒരാളെ കാണാതായതായും പ്രചാരണണ്ടായി. ഉടൻ അന്നമനട പഞ്ചായത്ത് പ്രസിഡന്‍റില്‍നിന്ന് ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപറേറ്റിങ് സെന്‍ററിലേക്ക് ഫോണ്‍ സന്ദേശമെത്തിയതോടെ റവന്യൂ, പൊലീസ്, ആരോഗ്യ, അഗ്നിരക്ഷ സേന ഓഫിസുകളിലും അടിയന്തര അറിയിപ്പെത്തി. അഗ്നിരക്ഷ സേനയുടെ വാഹനങ്ങള്‍ പുഴ പരിസരത്തേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കകം രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷ സന്നാഹങ്ങളുമായി സ്ഥലത്തെത്തി. പുഴയില്‍ സ്കൂബ സംവിധാനമുപയോഗിച്ച് 'രക്ഷിച്ച' ആളുമായി ആംബുലന്‍സ് അലാറം മുഴക്കി ആശുപത്രിയിലേക്ക് കുതിച്ചു. അപായ സൂചന കിട്ടിയ സ്ഥലത്ത് പരിഭ്രാന്തരായെത്തിയ ജനങ്ങള്‍ സംഭവിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ഡ്രില്‍ ആണെന്നറിഞ്ഞതോടെയാണ് ആശ്വസിച്ചത്. കലക്ടര്‍ ഹരിത വി. കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ ഐ. പാര്‍വതീദേവി, ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷ്, കൊരട്ടി പൊലീസ് എസ്.എച്ച്.ഒ ബി.കെ. അരുണ്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍. രാജു, അന്നമനട പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വിനോദ്, മാള എസ്.ഐ രമ്യ കാര്‍ത്തികേയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ശ്രീനിവാസ്, കല്ലൂര്‍ തെക്കുംമുറി വില്ലേജ് ഓഫിസര്‍ കെ.കെ. ജോബി, ജില്ല ഫയര്‍ ഉദ്യോഗസ്ഥൻ അരുണ്‍ ഭാസ്‌കർ എന്നിവരും പങ്കാളികളായി. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ഡെപ്യൂട്ടി കലക്ടര്‍ ഐ.ജി. മധുസൂദനന്‍, ആര്‍.ഡി.ഒ പി.എ. വിഭൂഷണന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനൂപ്, ജില്ല പ്ലാനിങ് ഉദ്യോഗസ്ഥ ശ്രീലത, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഉദ്യോഗസ്ഥൻ വിജയകൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥൻ സി.പി. അബ്ദുൽ കരീം, ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാേട്ടോ: അന്നമനടയിൽ നടന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ഡ്രില്‍ TCM MLA - Mockdrill
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.