ലോക വനദിനത്തിൽ ഫ്ലാഷ്​മോബുമായി വിദ്യാർഥികൾ

ലോക വന ദിനത്തിൽ ഫ്ലാഷ്​മോബുമായി വിദ്യാർഥികൾ ചാലക്കുടി: ലോക വന ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ആരണ്യകം ഫ്ലാഷ്മോബ് ശ്രദ്ധേയമായി. 'വനവത്കരണത്തിലൂടെ ജീവജാലങ്ങളുടെ നിലനിൽപ്' ആശയത്തിൽ കാർമൽ സ്കൂൾ ചാലക്കുടി എൻ.എസ്.എസ് യൂനിറ്റാണ് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. ചാലക്കുടി വനം വകുപ്പ് സെക്ഷൻ ഓഫിസ് പരിസരത്ത് ചൊവ്വാഴ്ച രാവിലെ നടന്ന പരിപാടി വന നശീകരണത്തിന്‍റെ ദൂഷ്യഫലങ്ങൾ എടുത്തു പറയുന്നതായരുന്നു. വന സംരക്ഷണത്തിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്ന ബാനറും പ്ലകാർഡുകളുമായി എൻ.എസ്​.എസ്​ വിദ്യാർഥികൾ 'ആരണ്യക'ത്തിൽ അണിചേർന്നു. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കലിന്‍റെയും ചാലക്കുടി സെക്ഷൻ ഫോറസ്റ്റ്​ ഓഫിസർ എ.എം. അഷറഫിന്‍റെയും നേതൃത്വത്തിലായിരുന്നു വന ദിനാചരണം. TC MChdy - 1 ആരണ്യകം ഫ്ലാഷ്​മോബ്​ അവതരിപ്പിച്ച കാർമൽ സ്കൂൾ വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.