തനതു കലാരൂപങ്ങളുമായി സര്‍ഗകൈരളി അരങ്ങേറി

കൊടകര: തനതു കലാരൂപങ്ങള്‍ പുതിയ തലമുറക്ക്​ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് കൊടകര ബി.ആര്‍.സി 'സർഗകൈരളി 2022' സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് ഹരികുമാര്‍ താമരക്കുടി, കൊടകര ബി.പി.സി കെ. നന്ദകുമാര്‍, കൊടകര സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക പി.പി. മേരി, സി.കെ. രാധാകൃഷ്ണന്‍, എസ്​.എസ്.കെ ജില്ല പ്രോജക്ട്​ കോഓഡിനേറ്റര്‍ ഡോ. എന്‍.ജെ. ബിനോയ് എന്നിവര്‍ സംസാരിച്ചു. കാക്കാരശ്ശി നാടകം, കൊടകര ഉണ്ണി നയിച്ച പഞ്ചാരിമേളം, പാശ്ചാത്യ- പൗരസ്ത്യ വാദ്യോപകരണങ്ങള്‍ സമന്വയിച്ച ഫ്യൂഷന്‍ എന്നിവ അരങ്ങേറി. കൊടകര ബി.ആര്‍.സി പരിധിയിലെ വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്യാപ്ഷന്‍ TCM KDA 2 sarga kairali: കൊടകരയില്‍ സംഘടിപ്പിച്ച സര്‍ഗകൈരളിയില്‍ പാശ്ചാത്യ- പൗരസ്ത്യ വാദ്യോപകരണങ്ങള്‍ സമന്വയിച്ച ഫ്യൂഷൻ അരങ്ങേറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.