തൃശൂർ: പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേകമായി 'മിഷൻ ഇന്ദ്രധനുഷ്' ജില്ലയിൽ ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രതിരോധ വാക്‌സിൻ എടുക്കാൻ കഴിയാതെപോയ കുട്ടികൾക്കും ഗർഭിണികൾക്കും ദേശീയ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇത് പ്രയോജനപ്പെടുത്താം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴുദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്‍റാവാലന്‍റ്, റോട്ടാവൈറസ്, എം.ആർ, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകൾ ഷെഡ്യൂൾ പ്രകാരം യഥാസമയം കൊടുക്കാൻ വിട്ടുപോയവർക്ക് അതിന് സൗകര്യമുണ്ട്. ജില്ലയിൽ 580 കുട്ടികൾക്കും 95 ഗർഭിണികൾക്കും വാക്‌സിൻ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ ഭാഗങ്ങളിലായി 141 സെഷനുകളാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.