സ്ത്രീകള്‍ക്കായി പരാതി പരിഹാര അദാലത്ത്

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട റൂറല്‍ വനിത പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിക്കും. ഏഴ്, എട്ട് തീയതികളിലാണ് അദാലത്ത്. രാവിലെ ഒമ്പത് മുതല്‍ അദാലത്ത്​ ആരംഭിക്കും. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. ജോസഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ ലീഗല്‍ സർവിസ്​ കേന്ദ്രങ്ങളില്‍ നിന്ന്​ അഭിഭാഷകരും ജില്ല പൊലീസ് വനിത സെല്ലില്‍നിന്നുള്ള കൗണ്‍സിലര്‍മാരും, സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും, വനിത സെല്‍, വനിത പൊലീസ് സ്റ്റേഷന്‍ സബ്​ ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിവൈ.എസ്.പി ഓഫിസ് ഇരിങ്ങാലക്കുട ഫോണ്‍ 0480-2828000, വനിത പൊലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട 0480-2830050 എന്നീ നമ്പറുകളുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.