പടക്കം പൊട്ടി പരിക്കേറ്റ വാച്ചര്‍ക്ക് സഹായധനം നല്‍കി വെള്ളിക്കുളങ്ങര: ഇഞ്ചക്കുണ്ടിലെ ജനവാസമേഖലയിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതര പരിക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ക്ക് സഹായം നല്‍കി. ആനപ്പാന്തം ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ ശശിക്കാണ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ അംഗങ്ങള്‍ സമാഹരിച്ച 36,401 രൂപയുടെ ധനസഹായം നല്‍കിയത്. ജില്ല സെക്രട്ടറി വി.വി. ഷിജുവിന്റെ നേതൃത്വത്തില്‍ കോളനിയിലുള്ള ശശിയുടെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്. അസോസിയേഷന്‍ ചാലക്കുടി മേഖല പ്രസിഡന്റ് പി. രവീന്ദ്രന്‍, ട്രഷറര്‍ പി. ജെനിജോ, കെ.ആര്‍. രതീഷ്, ടി.എസ്. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു. ---------- ക്യാപ്ഷന്‍ TCM KDA 4 sahaya dhanam kaimari കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി പരിക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ ശശിക്ക് സഹായം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.