മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വ പദ്ധതിക്ക്​ തുടക്കം

മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വ പദ്ധതിക്ക്​ തുടക്കം ഇരിങ്ങാലക്കുട: മൃഗസംരക്ഷണ മേഖലയിലെ ഉപജീവന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്താണ്​ പദ്ധതി നടപ്പാക്കുക. അടുത്ത അഞ്ചുവർഷ കാലയളവിൽ നൂതന പ്രാദേശിക മാതൃകകൾ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളെയാണ് കുടുംബശ്രീ പദ്ധതിക്കായി ഇന്‍റൻസിവ്​ ബ്ലോക്കുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ നാല് പഞ്ചായത്തുകളിൽനിന്ന് 18നും 45നും ഇടയിൽ പ്രായമുള്ള 25 സംരംഭകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലന ക്യാമ്പിൽ മൃഗസംരക്ഷണം കൂടാതെ തൊഴിലുറപ്പ്, ക്ഷീരവികസനം, ബാങ്ക്, കുടുംബശ്രീ, വ്യവസായം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംരംഭകരുമായി സംവദിക്കും. ബ്ലോക്ക് പ്രസിഡന്‍റ്​ ലളിത ബാലൻ മൂന്നു ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.