പി.ടി.എ വാർഷികം ഇരിങ്ങാലക്കുട: ഗവ. മോഡൽ ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക-രക്ഷാകർതൃ സംഘടനയുടെ വാർഷിക പൊതുയോഗം നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ. കൃഷ്ണനുണ്ണി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ രമ്യ ജോസഫ്, പ്രധാനാധ്യാപിക എം. രജിത, പി.ടി.എ വൈസ് പ്രസിഡന്‍റ് റെജി സെബാസ്റ്റ്യൻ, ബിന്ദു ഹിജേഷ്, സ്റ്റാഫ് അസിസ്റ്റന്‍റ് എം. സുധീർ, ടി.ബി. സന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റെജി സെബാസ്റ്റ്യൻ (പ്രസി.), ബിന്ദു ഹിജേഷ് (വൈസ് പ്രസി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.