ഔഷധസസ്യ കൃഷി സെമിനാര്‍

ആമ്പല്ലൂര്‍: സംസ്ഥാന ഔഷധസസ്യ ബോര്‍ഡും വരന്തരപ്പിള്ളി പഞ്ചായത്തും മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.ജി. അശോകന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ബിന്ദു ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് സയന്‍റിഫിക് ഓഫിസര്‍ ഡോ. ഒ.എല്‍. പയസ്, ചീഫ് ഫിസിഷന്‍ ഡോ. പി.സി. സിറി സൂരജ്, സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, സൊസൈറ്റി അസിസ്റ്റന്‍റ്​ പ്രോജക്ട്​ ഓഫിസര്‍ കെ. ശീതള്‍ എന്നിവര്‍ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. സൊസൈറ്റി പ്രസിഡന്‍റ്​ സി.വി. രവി, അംഗം ബിന്ദു പ്രിയന്‍, കൃഷി ഓഫിസര്‍ നീതു ചന്ദ്രന്‍, വാര്‍ഡ് അംഗം റഷീദ് എന്നിവര്‍ സംസാരിച്ചു. ------- പടം- വരന്തരപ്പിള്ളിയില്‍ നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.ജി. അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു file name amb krishi seminar varantharappilly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.