നടപ്പാത അപകട ഭീഷണിയാകുന്നു

മാള: മാള ടൗണിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപമുള്ള . നടപാത തീരുന്നിടത്ത് സ്ലാബിടാത്തതാണ്​ കാരണം. കാൽനട യാത്രക്കാർ ഈ ഭാഗത്ത് എത്തുമ്പോള്‍ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. രണ്ടടിയോളം വീതിയിലും അഞ്ചടിയോളം ആഴത്തിലുമുള്ള കുഴിയിലേക്കാണ് അപകടത്തില്‍ പെടുന്നവര്‍ വീഴുക. രാത്രി കാലങ്ങളിലായാല്‍ അപകടത്തിന്‍റെ വ്യാപ്തിയും കൂടും. നേരത്തേ ഇവിടെ ടൈല്‍സ് ഇട്ട് കൈവരികള്‍ സ്ഥാപിച്ചിരുന്നു. 2018 ലെ പ്രളയത്തില്‍ ഇതില്‍ ഭൂരിഭാഗവും തകര്‍ന്നു. തുടര്‍ന്നാണ് നടപ്പാത പുനർ നിർമിച്ചത്. അപ്പോഴും ഈ ഭാഗത്ത് സ്ലാബിടാൻ മറന്നു. നടപ്പാതയുടെ നടുഭാഗത്തായി വൈദ്യുതി കാലുണ്ട്. ഈ വൈദ്യുതിക്കാല്‍ മാറ്റാതെയാണ്​ നിർമാണം നടത്തിയത്. കഴിഞ്ഞ ദിവസം ഒരു കുട്ടി വീണ് പരിക്കേറ്റിരുന്നു. അടിയന്തരമായി അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യമുയർന്നിട്ടുണ്ട്. ഫോട്ടോ: മാള ടൗണിൽ അപകട ഭീഷണിയായ നടപാത TCM - MLA-Nadapatha - Mala town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.