എസ്.ഐ സൗമ്യക്ക് സ്വീകരണം നല്‍കി

-(ഫോട്ടോ)- വെള്ളിക്കുളങ്ങര: ആദിവാസി വിഭാഗത്തില്‍നിന്ന് ജില്ലയില്‍ ആദ്യമായി പൊലീസ് എസ്.ഐയായി ചുമതലയേറ്റ ഇ.യു. സൗമ്യക്ക് ചൊക്കന സെന്‍റ്​ മേരീസ് ഇടവക സ്വീകരണം നല്‍കി. ഒരു വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എലിക്കോട് ആദിവാസി കോളനി ഊരുമൂപ്പന്‍ ഉണ്ണിച്ചെക്കന്‍റെ മകളാണ് സൗമ്യ. ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്‍റ്​ സി.ടി. സാബു സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. കൊടകര സെന്‍റ്​ ജോസഫ്‌സ് ഫൊറോന വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പൊന്നാട അണിയിച്ചു. ചൊക്കന പള്ളി വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി, കൈക്കാരന്‍ പോളി ചേറങ്ങാടന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗം ചിത്ര സുരാജ്, ഗീത സാബു എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 5 vanitha S I soumya ചൊക്കനയില്‍ നല്‍കിയ ചടങ്ങില്‍ വനിത എസ്.ഐ സൗമ്യയെ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി ഷാള്‍ അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.