മാലിന്യ ശേഖരണ കേന്ദ്രവുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ നാല് 'മിനി മെറ്റീരിയൽ കലക്ഷൻ ​ഫെസിലിറ്റി'കൾ സ്ഥാപിക്കും. 20, 27, 34, 35 വാർഡുകളിലാണ്​ ഇവ ഒരുക്കുന്നത്​. ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർലി അധ്യക്ഷത വഹിച്ചു. സ്ഥിര സമിത അധ്യക്ഷരായ സുജ സഞ്ജീവ്കുമാർ, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, ജയ്സൻ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ പി.ടി. ജോർജ്​, അൽഫോൻസ തോമസ്, സന്തോഷ് ബോബൻ, സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. പുഷ്പാവതി, എ.ഇ വി.എസ്. പ്രസാദ്, ഹെൽത്ത് സൂപ്പർവൈസർ കെ.എം. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. വിജയ സ്വാഗതവും സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT