കൊടകര: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തു. കോടാലി സ്വദേശി യൂസഫ് (30) ആണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന രണ്ടു കുട്ടികളുടെ മാതാവാണ് പീഡനത്തിനിരയായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കൊടകരയിലെ ഹോട്ടലില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും യുവതി അഞ്ചുമാസം ഗര്‍ഭിണിയാണെന്നും പൊലീസ് പറഞ്ഞു. റെഡ് ബുക്ക്‌സ് ഡേ മറ്റത്തൂര്‍: നാഡിപ്പാറ പിറവി കലാ സാംസ്കാരിക വേദി വായനശാല കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ പ്രസിദ്ധീകരണ ദിനത്തോടനുബന്ധിച്ച് റെഡ്ബുക്ക്‌സ് ഡേ ആചരിച്ചു. അഡ്വ. എന്‍.വി. വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എന്‍.എസ്. വിദ്യാധരന്‍, മറ്റത്തൂര്‍ നേതൃസമിതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, വായനശാല സെക്രട്ടറി വി.എസ് സുബീഷ്, വൈസ് പ്രസിഡന്റ് ടി.എം. ശിഖാമണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.