കയ്പമംഗലം: ടെയ്ലറിങ് ആൻഡ് ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ചളിങ്ങാട് ഒറ്റത്തൈ സെന്‍റർ . ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല പ്രസിഡന്‍റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ടെയ്ലറിങ് ആൻഡ് ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്‍റ് അഷ്റഫ് മങ്ങാട് അധ്യക്ഷത വഹിച്ചു. ആസിയ മജീദ്, ഇബ്രാഹിം കാളമുറി എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റായി ആസിയ മജീദിനെയും സെക്രട്ടറിയായി സഫ്ന മൻസൂറിനെയും ട്രഷററായി റസിയ ഉമ്മറിനെയും തെരഞ്ഞെടുത്തു. ഇബ്രാഹിം, ഒ.എം. ജസീന, സുൽഫത്ത് അക്ബർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.