ചാലക്കുടി നോർത്ത് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങി ചാലക്കുടി: നോർത്ത് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ ബസുകൾ കയറി തുടങ്ങി. നഗരസഭയിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും ബസ് ഉടമകളുടെയും സംയുക്ത യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സ്വകാര്യ ബസുകൾ സർവിസ് നടത്തിയത്. അതേ സമയം, കെ.എസ്.ആർ.ടി ബസുകൾ കയറി തുടങ്ങിയില്ല. മാള ഭാഗത്തേക്കുള്ള ബസുകൾ ഒഴികെ മറ്റ് പ്രദേശങ്ങളിലേക്കുള്ള ബസുകൾ പുതിയ സ്റ്റാൻഡിൽ കയറാനാണ് തീരുമാനം. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. നോർത്ത് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയായി നിരവധി വർഷമായിരുന്നെങ്കിലും പ്രവർത്തനക്ഷമമായിരുന്നില്ല. TCMChdy - 7 നോർത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.