ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

ചാലക്കുടി: കേന്ദ്ര സർക്കാറിന്‍റെ യുവജന വിരുദ്ധ വാർഷിക ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ ബജറ്റ് കത്തിച്ച്‌ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു . ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് സെക്രട്ടറി ജിൽ ആന്‍റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ പി.സി. നിഖിൽ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് കാടുകുറ്റി, പി.ഒ. ബിനു, ഹാഷിം സാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.