തൃശൂർ: കേരള ബാങ്കിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദിവസ വേതനത്തിലും കരാർ വ്യവസ്ഥയിലും ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. മലപ്പുറം ഒഴികെ 13 ജില്ലകളിലും നടപടി പുരോഗമിക്കുകയാണ്. ക്ലറിക്കൽ തസ്തിക മുതൽ േഡറ്റ എൻട്രി ഓപറേറ്റർ, കലക്ഷൻ ഏജൻറുമാർ, പ്യൂൺ, സെക്യൂരിറ്റി ജീവനക്കാർ തസ്തികളിലാണ് നിയമനം നടത്തുന്നത്. താൽക്കാലിക ജീവനക്കാെര സ്ഥിരപ്പെടുത്തുന്ന കാര്യം വിവിധ ജില്ലകളിൽ ബാങ്ക് മാനേജ്മൻെറ് നേരത്തേ തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി സ്ഥിരപ്പെടുത്തലിന് അംഗീകാരം നൽകി. തസ്തിക, വേതനവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച തുടരുകയാണ്. സർക്കാർ അനുമതിക്ക് വിധേയമായേ സ്ഥിരപ്പെടുത്തൽ നടത്താവൂ എന്നതിനാൽ ഇതിന് അംഗീകാരം തേടി ബാങ്ക് കത്തയച്ചിരിക്കുകയാണ്. വിദ്യാഭ്യാസ യോഗ്യതയടക്കം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള നിയമനത്തിനാണ് കളമൊരുങ്ങുന്നത്. പ്രതീക്ഷിച്ചതിെനക്കാൾ വേഗത്തിൽ ബാങ്ക് ഭരണസമിതിയെ ഇക്കാര്യത്തിൽ തീരുമാനം എടുപ്പിക്കാൻ കഴിഞ്ഞു. പഴയ ജില്ല ബാങ്ക് സ്വീകരിച്ച സമീപനത്തിൽനിന്ന് വ്യത്യസ്തമായി കേരള ബാങ്കും മാനേജുമൻെറും സർക്കാറും അനുഗുണമായ തീരുമാനം എടുത്തുവെന്നാണ് പറയുന്നത്. നേരത്തേ ജില്ല ബാങ്കായിരുന്ന കാലത്ത് സ്ഥിരെപ്പടുത്തിയവരെ കോടതി ഇടപെട്ട് പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവർക്ക് വായ്പയടക്കം ആനുകൂല്യമായി നൽകിയ കോടികളുടെ തുക ബാങ്കുകൾക്ക് ഇപ്പോൾ കിട്ടാക്കടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.