റോഡ്​ നിർമാണം: പഞ്ചായത്ത് ​പ്രസിഡൻറ്​ കത്ത്​ നൽകി

ആമ്പല്ലൂർ: പുതുക്കാട് ബസാർ റോഡി​ൻെറ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ബാബുരാജ് പൊതുമരാമത്ത് അധികൃതർക്ക് കത്ത്​ നൽകി. റോഡി​ൻെറ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷത്തിലധികമായിട്ടും പണി പൂർത്തീകരിക്കാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത്​ കൊടകര സെക്ഷൻ അസി.​ എൻജിനീയർ ഷാജി ആൻറണിക്ക് കത്ത്​ നൽകിയത്. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജു കാളിയങ്കര, രതി ബാബു, പ്രീതി ബാലകൃഷ്​ണൻ എന്നിവരും പ്രസിഡൻറിനൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.