പരീക്ഷ രജിസ്ട്രേഷൻ അപേക്ഷ തൃശൂർ: ഫെബ്രുവരി 15ന് തുടങ്ങുന്ന മൂന്നാം വർഷ ഫാംഡി റെഗുലർ/സപ്ലിമൻെററി (2010, 2016 സ്കീമുകൾ), ഫെബ്രുവരി 16ന് തുടങ്ങുന്ന ഒന്നാം വർഷ ഫാംഡി റെഗുലർ/സപ്ലിമൻെററി (2010, 2016 സ്കീമുകൾ) പരീക്ഷകൾക്ക് ജനുവരി 13 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ ജനുവരി 30 വരെയും സൂപ്പർ ഫൈനോടെ ഫെബ്രുവരി രണ്ടുവരെയുമാണ് സമയം. ഫെബ്രുവരി എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എംഫാം റെഗുലർ/സപ്ലിമൻെററി (2019, 2017 സ്കീമുകൾ) പരീക്ഷക്ക് ജനുവരി 11 മുതൽ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ ജനുവരി 25 വരെയും സൂപ്പർ ഫൈനോടെ 27 വരെയും രജിസ്ട്രേഷൻ നടത്താം. പരീക്ഷ ടൈംടേബിൾ ജനുവരി 18 മുതൽ 25 വരെ നടക്കുന്ന ഫസ്റ്റ് സെമസ്റ്റർ എംഫാം റെഗുലർ/സപ്ലിമൻെററി (2019, 2017 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം മാർച്ചിൽ നടത്തിയ അവസാന വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമൻെററി (2014, 2016 സ്കീം), അവസാന വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി സപ്ലിമൻെററി (2014, 2016 സ്കീം), നവംബറിൽ നടത്തിയ മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമൻെററി (2016, 2014 സ്കീം), മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി സപ്ലിമൻെററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിൻെറയും പകർപ്പുകൾ എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 15നകം അപേക്ഷിക്കണം. നവംബറിൽ നടത്തിയ അവസാന വർഷ ബി.എസ്സി എം.ആർ.ടി റെഗുലർ/സപ്ലിമൻെററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.