ഭൂമി ഇടപാട്​: വാ​ദ്രയെ വീണ്ടും ചോദ്യംചെയ്​തു

ന്യൂഡൽഹി: വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​ റോബർട്ട്​ വാദ്രയെ തുടർച്ചയായി രണ്ടാം ദിനവും ആദായ നികുതി വകുപ്പ്​ (ഐ.ടി) ചോദ്യംചെയ്​തു. ആദായ നികുതി വകുപ്പി​‍ൻെറ ചണ്ഡിഗഢ്​​ യൂനിറ്റിലെ ഉദ്യോഗസ്​ഥരാണ്​ ചൊവ്വാഴ്​ച ഡൽഹി സുഖ്​ദേവ്​ വിഹാർ ഏരിയയിലെ അദ്ദേഹത്തി​‍ൻെറ ഓഫിസിലെത്തി ചോദ്യംചെയ്​തത്​. വൈകീട്ട്​ മൂന്നിനെത്തിയ സംഘം നാലു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം ആറു മണിയോടെയാണ്​ തിരികെ പോയത്​. രാജസ്​ഥാനിലെ അതിർത്തി നഗരമായ ബികാനീറിൽ വാദ്രയുമായി ബന്ധമുള്ള കമ്പനി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട്​ 2015ൽ എൻഫോഴ്​സ്​മൻെറ്​ ഡയറക്​ടറേറ്റ്​ എടുത്ത കേസിലാണ് ചൊവ്വാഴ്​ച അദ്ദേഹത്തിൽനിന്ന്​ മൊഴി രേഖപ്പെടുത്തിയതെന്ന്​ ഉദ്യോഗസ്​ഥർ വ്യക്തമാക്കി. യു.കെയിൽ ബിനാമി സ്വത്ത്​ ഇടപാടുമായി ബന്ധപ്പെട്ട്​ തിങ്കളാഴ്​ചയും ​െഎ.ടി ഉദ്യോഗസ്​ഥർ വാദ്രയെ ചോദ്യംചെയ്​തിരുന്നു. അതേസമയം, താൻ നിരപരാധിയാണെന്ന വാദം ചൊവ്വാഴ്​ചയും അദ്ദേഹം ആവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.