നീതിന്യായ സംവിധാനം കടമ മറക്കുന്നു -പ്രശാന്ത്​ ഭൂഷൺ

തൃശൂർ: അഭിഭാഷകരുടെ സഹായമില്ലാതെ പാവപ്പെട്ടവര്‍ക്ക് നീതി പ്രാപ്തമാക്കുന്ന വിധത്തില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഗൗരി ലങ്കേഷി​ൻെറ രക്തസാക്ഷിദിനത്തില്‍ വനിത സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ കൂട്ടായ്മ ഓൺ​ൈലനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ നീതിന്യായ സംവിധാനം ഭരണഘടനയാല്‍ സൃഷ്​ടിക്കപ്പെട്ടതാണ്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി നീതിന്യായ സംവിധാനം അതി​ൻെറ കടമ മറക്കുകയാണ്​. കോടതിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുന്നു. ഭരണഘടന, മൗലികാവകാശങ്ങള്‍, ജനാധിപത്യം തുടങ്ങിയവയൊക്കെ സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. ഈ ചുമതലാബോധവും സുതാര്യതയും ഉറപ്പാക്കാന്‍ പാകത്തില്‍ നീതിന്യായ സംവിധാനത്തെ പരിഷ്കരിക്കാൻ സമരങ്ങളും പ്രചാരണവും രാജ്യത്ത് ഉയരണമെന്നും അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. 'ഇൗഫ് വി ഡു നോട്ട് റൈസ്' പേരിലുള്ള പരിപാടിയില്‍ ഡോ. ടി. ഗീനാകുമാരി മോഡറേറ്ററായി. എഴുത്തുകാരി ജെ. ദേവിക, സണ്ണി എം. കപിക്കാട്, സാമൂഹികപ്രവര്‍ത്തക ഷബ്​നം ഹശ്മി, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവി, പി. വസന്തം, കെ. അജിത, വി.പി.പി. മുസ്തഫ, കോഓഡിനേറ്റര്‍മാരായ സംഗീത ചേനംപുല്ലി, പി.വി. ഷെബി, ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ കലാപരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.