ലാസ്​റ്റ്​ ഗ്രേഡ് നിയമനക്കുറവിൽ ​െറക്കോഡിടാൻ​ പി.എസ്​.സി

തൃശൂർ: ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ ജോലി പ്രതീക്ഷിക്കുന്ന ലാസ്​റ്റ്​ ഗ്രേഡ്​ തസ്​തികയിൽ നിയമനം ഇഴയുന്നു. പിൻവാതിൽ നിയമനവും തസ്​തിക വെട്ടിക്കുറക്കലും നടക്കു​േമ്പാൾ തന്നെയാണിത്​. 2012-15 ലെ ലാസ്​റ്റ്​ഗ്രേഡ്​ റാങ്ക്​ പട്ടികയിൽ നിന്ന്​ 12,959 പേർക്കാണ്​ നിയമനം നൽകിയത്​. അടുത്ത റാങ്ക്​ പട്ടികയിൽ നിന്ന്​ (2015 -18) 11,395 പേർക്കും. 2018 ജൂൺ 31ന്​ നിലവിൽ വന്ന ഇ​േപ്പാഴത്തെ റാങ്ക്​ പട്ടികയിൽ നിന്ന്​ ഇതുവരെ നിയമന ശിപാർശ​ അയച്ചത്​ 4617 പേർക്കാണ്​. 46,285 പേരുടെ റാങ്ക്​ പട്ടിക അവസാനിക്കാൻ 10 മാസം മാത്രം ശേഷിക്കെ നിയമനം നൽകിയത്​ 3906 പേർക്ക്​ മാത്രവും​. 2012-15 ൽ തിരുവനന്തപുരം ജില്ലയിൽ 1940 പേർക്കാണ്​ നിയമനം നൽകിയത്​. 2015-18 ൽ ഇത്​ 1594 ആയി. നിലവിലെ റാങ്ക്​ പട്ടികയിൽ നിന്ന്​ ഇതുവരെ 507 പേർക്കാണ്​ തിരുവനന്തപുരത്ത്​ ശിപാർശ അയച്ചത്​. ഏറ്റവും കുറവ്​ നിയമനം നടക്കുന്ന വയനാട്ടിൽ 2012-15ൽ 494ഉം 2015-18ൽ 371 പേർക്കും നിലവിലെ പട്ടികയിൽ നിന്നും 166 പേർക്കുമാണ്​ ശിപാർശ അയച്ചത്​. എയ്​ഡഡ്​ സ്​കൂൾ മേഖലയിൽ തസ്​തിക സൃഷ്​ടിച്ച്​ നിയമനം നടത്തിയതി​ൻെറ കണക്ക്​ നിരത്തു​േമ്പാഴാണ്​ ലാസ്​റ്റ്​ ഗ്രേഡ്​ ഒഴിവുകളിൽ നിയമനം നടത്താത്തത്​. പരീക്ഷ വിജ്​ഞാപനം വ​രു​േമ്പാൾ നിയമനം നടന്നിരുന്ന സെക്ര​േട്ടറിയറ്റിലേക്കുള്ള നിയമനം റാങ്ക്​ പട്ടിക നിലവിൽ വന്ന മുതൽ നിർത്തലാക്കി. കഴിഞ്ഞ സെപ്​റ്റംബർ വരെ നിയമനം നടന്ന അഡ്വക്കേറ്റ്​ ജനറൽ ഒാഫിസിൽ അതിനുശേഷം നിയമനം ഇല്ലാതാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.