കുന്നംകുളം: നഗരസഭ പ്രദേശത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആർത്താറ്റ് സ്വദേശിനിയായ 42കാരി, കാണിപയ്യൂർ സ്വദേശികളായ 64കാരനും 16കാരനുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുള്ളത്. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മൂലേപ്പാട് 12ാം വാര്‍ഡിൽ 31കാരന് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ക്കുളം പഞ്ചായത്തിലെ കല്ലഴിക്കുന്ന് 10ാം വാര്‍ഡിലെ 22കാരനും രോഗം നിർണയിച്ചിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൂടാതെ താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിയായ 23കാരനും കണ്ടാണശേരി പഞ്ചായത്തിലെ കൂനംമൂച്ചി സ്വദേശിനിയായ 58കാരിക്കും രോഗം സ്ഥിരീകരിച്ചു. 24 പേരെ ആൻറിജൻ പരിശോധനക്കും ആർ.ടി.പി.സി.ആർ ടെസ്റ്റിനായി 45 പേരുടെ സ്രവവും പരിശോധനക്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.