ഹൈമാസ്​റ്റ്​ ഇടപാടിൽ വെളിവാകുന്നത്​ സി.പി.എമ്മി​െൻറ കാപട്യം -ഡി.സി.സി പ്രസിഡൻറ്

ഹൈമാസ്​റ്റ്​ ഇടപാടിൽ വെളിവാകുന്നത്​ സി.പി.എമ്മി​ൻെറ കാപട്യം -ഡി.സി.സി പ്രസിഡൻറ് തൃശൂർ: സി.പി.എമ്മിൻെറ പൊതുമേഖല സംരക്ഷണ നിലപാടിലെ കാപട്യമാണ് കോർപറേഷനിൽ ഹൈമാസ്​റ്റ്​ ഇടപാടിൽ വെളിവാകുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻെറ്​. ബി.ജെ.പിയെ കൂട്ടുപിടിച്ച സി.പി.എമ്മിൻെറ പൊതുമേഖല വിരുദ്ധ നിലപാട് ജനം തിരിച്ചറിഞ്ഞെന്നും സി.പി.എം-ബി.ജെ.പി പങ്കാളിത്ത ഭരണമാണ് കോർപറേഷനിൽ നടമാടുന്നതെന്നും ഡി.സി.സി പ്രസിഡൻറ് ആരോപിച്ചു. തൃശൂർ കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ സെപ്റ്റംബർ ഏഴിന് ഡി.സി.സിയിൽ കോൺഗ്രസ് കൗൺസിലർമാരുടെ പാർലിമൻെററി ബോർഡ് യോഗം കൂടുവാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡൻറ്​ എം.പി. വിൻസൻെറ് പറഞ്ഞു. കാരുണ്യ ദീപവും വസ്ത്രവിതരണവും എരുമപ്പെട്ടി: സമസ്ത ചാരിറ്റബിൾ ട്രസ്​റ്റ്​ വിധവകൾക്കും അഗതികൾക്കുമായി മങ്ങാട് സംഘടിപ്പിച്ച കാരുണ്യ ദീപം പദ്ധതിയും പുതുവസ്ത്രവിതരണവും എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്​ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ കൺവീനർ എം.ഡി. രാജീവ്, കൃഷ്ണദാസ് തമ്പാൻ, കെ.എസ്. സേതുനാരായണൻ, പി.ഒ. റോസ, എം.സി. കാർത്യായനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.