മഹാവൈദ്യന് പ്രണാമം -മന്ത്രി സുനിൽകുമാർ

തൃശൂർ: ആയുർവേദ ചികിത്സാരംഗത്ത് വേറിട്ട ശൈലി കൊണ്ടുവന്ന മഹാവൈദ്യനാണ്​ അഷ്​ടവൈദ്യന്‍ തൈക്കാട്ട് നാരായണന്‍ മൂസ് എന്ന്​ മന്ത്രി വി.എസ്​. സുനിൽകുമാർ. സ്വതസിദ്ധ ചികിത്സാവഴികളിലൂടെ യാത്ര ചെയ്ത് തന്നെ സമീപിച്ച രോഗികള്‍ക്കൊക്കെ സൗഖ്യത്തി​ൻെറയും സ്വാസ്ഥ്യത്തി​ൻെറയും ഔഷധക്കൂട്ടുകള്‍ സ്‌നേഹത്തി​ൻെറ മേമ്പൊടി ചേര്‍ത്ത് നല്‍കിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം. കൈപ്പുണ്യമായിരുന്നു അദ്ദേഹത്തി​ൻെറ ബലം. നമ്മുടെ നാടി​ൻെറ മഹത്തായ ആയുർവേദ പാരമ്പര്യത്തിൽ ഒട്ടും വെള്ളം ചേർക്കാതെ കാത്തു സൂക്ഷിച്ച് തലമുറകൾക്ക് കൈമാറിയ വലിയ പാരമ്പര്യമാണ് തൈക്കാട്ട് മൂസി​ൻെറ കുടുംബത്തിനുള്ളത്. ഇന്ന് കേരളത്തിൽ അവശേഷിക്കുന്ന ആ മഹാ പാരമ്പര്യത്തി​ൻെറ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് നാരായണൻ മൂസി​ൻെറ വേർപാടിലൂടെ നഷ്​ടമായതെന്നും അദ്ദേഹം അനുസ്​മരണക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.