തൃശൂർ: കുന്നംകുളം കേന്ദ്രമാക്കിയ മനസ്സ് കലാവേദിയുടെ ഒമ്പതാമത് ഭരത് മുരളി പുരസ്കാരം സംവിധായകൻ വിജിത് നമ്പ്യാർക്ക്. 'മുന്തിരി മൊഞ്ചൻ' സിനിമയുടെ സംവിധായകനാണ് വിജിത് നമ്പ്യാർ. സംവിധായകൻ എം.എ. റഹ്മാൻ ചെയർമാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാസരൻ, ചിത്രകാരൻ സുധീഷ് കണ്ടമ്പുള്ളി എന്നിവർ അംഗങ്ങളായ ജൂറിയാണ് തിരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം സെപ്റ്റൺബർ അവസാനം സാഹിത്യഅക്കാദമിയിൽ സമർപ്പിക്കുമെന്ന് കോഓഡിനേറ്റർ എം.സി. രാജനാരായണൻ, പി.എം. കൃഷ്ണകുമാർ, ഉണ്ണി, സുരേന്ദ്രനാഥ പണിക്കർ എന്നിവർ അറിയിച്ചു. പടം vijith nambiar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.