തൃശൂർ: സ്വകാര്യവത്കരണത്തിൻെറ മറപിടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണ നേതൃത്വത്തിൻെറയും ഒത്താശയോടെ ദേശീയപാത കൈവശപ്പെടുത്തിയ പാലിയേക്കര ടോൾ പ്ലാസ കമ്പനി ടോൾ പിരിക്കുന്നത് ഉടൻ വിലക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന് മുടക്കിയതിൻെറ പല മടങ്ങ് തുക ഇതിനകം ടോൾ ഈടാക്കിയ കമ്പനി കരാറിൻെറ ഭാഗമായി ചെയ്യേണ്ട പ്രവൃത്തികൾ പലതും ചെയ്തില്ലെന്ന് വ്യക്തമായതിനെത്തുടർന്ന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയും അനുബന്ധ റോഡുകളും സന്ദർശിച്ച ശേഷം കേരള ജനപക്ഷം ജില്ല നേതാക്കളുമായി ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജോസ് പട്ടിക്കാട്, യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ് ഷൈജോ ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.