തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ചുമതല ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് തിരിച്ച് നൽകണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. രോഗാരംഭം മുതൽ മികച്ച പ്രതിരോധ നടപടികളാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ചുമതല ഇല്ലാതായത് സാങ്കേതിക തടസ്സം ഉണ്ടാക്കാനിടയുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. പ്രധാന ജോലികൾ പൊലീസിനെ ഏൽപിച്ച് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മനോവീര്യം ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.