തൃശൂർ: ലാവലിൻ കേസിൽ ആരോപണ വിധേയനായിരുന്ന ദിലീപ് രാഹുലിനെ യു.എ.ഇ ഭരണാധികാരി പങ്കെടുത്ത ചടങ്ങിൽ എന്തടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 35 ക്ഷണിതാക്കളുടെ പട്ടികയിൽ 26ാമത്തെ ആളായാണ് ദിലീപ് രാഹുൽ എത്തിയത്. ദിലീപിനെ ക്ഷണിച്ചത് സ്വപ്നയാണ്. ദിലീപ് രാഹുലിനെ അറിയുമോയെന്ന് മുഖ്യമന്ത്രി പറയണം. സ്വർണക്കടത്ത് കേസിൽ ദിലീപ് രാഹുലിനും പങ്കുണ്ടെന്ന് സംശയിക്കുന്നു. പങ്ക് കച്ചവടക്കാരാണ് സി.പി.എം നേതാക്കൾ. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വത്തെയും ചോദ്യം ചെയ്യണം. കൃത്യമായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ വനവാസം വേണ്ടിവരുമെന്നും എം.ടി. രമേശ് പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, അഡ്വ. കെ.ആർ. ഹരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.