ലക്ഷണങ്ങളില്ലാത്ത രോഗബാധിതർ 51 ശതമാനവും ഉള്ളവർ 49 ശതമാനവുമാണ് തൃശൂർ: ജില്ലയിലെ കോവിഡ് രോഗികളിൽ ലക്ഷണങ്ങളില്ലാതെ രോഗം ബാധിക്കുന്നവർ കൂടുന്നു. ഇതുവരെ 213 പേരാണ് ലക്ഷണങ്ങളില്ലാതെ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. 203 പേരാണ് ലക്ഷണങ്ങളോടെ കോവിഡ് ബാധിതർ. ലക്ഷണങ്ങളില്ലാത്ത രോഗബാധിതർ 51 ശതമാനവും ലക്ഷണങ്ങൾ ഉള്ളവർ 49 ശതമാനവുമാണ്. രണ്ടു ശതമാനത്തിൻെറ കൂടുതലാണുള്ളതെങ്കിലും ഇത് സമൂഹ വ്യാപന സാധ്യത ഏറെ കൂട്ടുന്ന ഘടകമാണ്. ആരോഗ്യമുള്ള ശരീരത്തിൽ കോവിഡ് ബാധ ഏൽക്കുക കുറവാണ്. ആരോഗ്യമുള്ള ബാധിതർ അവർക്ക് രോഗം ബാധിച്ചത് അറിയാതെയും പോകുന്നുണ്ട്. ഇങ്ങനെയുള്ളവർ ഇറങ്ങി നടക്കുന്നതോടെ അനാരോഗ്യമുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയുമാണ്. അതുകൊണ്ടുതന്നെ പരിശോധന കൂട്ടിയാലല്ലാതെ ഇത്തരക്കാെര കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. രോഗലക്ഷണമുള്ളവരുടെ പരിശോധനക്ക് അപ്പുറം വിവിധ മേഖലകളിലുള്ളവരെ പരിശോധിക്കുന്ന പൂൾ ടെസ്റ്റും ആൻറി ബോഡി പരിശോധനയും കൂടുതലായി നടക്കേണ്ടതുണ്ട്. ജനുവരി 30 മുതൽ ജൂലൈ ആറുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള 214 പേരും അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള 140 പേരുമാണിത്. മൊത്തം രോഗികളുടെ 84 ശതമാനം യാത്രക്കാരാണ്. ഈ കാലയളവിൽ അന്തർ സംസ്ഥാനങ്ങളിൽനിന്ന് 63,000 പേർ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചത്. എന്നാൽ, ഇതിൽ 43 ശതമാനം അതായത് 26,997 പേരാണ് ജില്ലയിൽ എത്തിയത്. ഇതിൽ 0.52 ശതമാനം (140 പേർ) മാത്രമാണ് രോഗബാധിതർ. വിദേശരാജ്യങ്ങളിൽനിന്ന് പ്രതിക്ഷിച്ച 47,000 പേരിൽ 15,099 പേർ (32 ശതമാനം) ആണ് എത്തിയത്. യാത്രക്കാർ എത്തിത്തുടങ്ങിയ േമയ് ഏഴ് മുതൽ ആദ്യ നാല് ആഴ്ചയിൽ 1000ത്തിൽ 2.59 പേർക്കാണ് രോഗം ബാധിച്ചത്. അഞ്ചാം ആഴ്ചയിലിത് 17 ശതമാനം ആയിരുന്നു. ആറാം ആഴ്ചയിൽ 10.5ഉം ഏഴാം ആഴ്ചയിൽ 8.8ഉം എട്ടിൽ 12.5 ശതമാനവുമായിരുന്നു. ബാക്കി 69 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇത് 16 ശതമാനവും വരും. ആദ്യഘട്ടത്തിൽ ആശുപത്രികളിലെ 533 ബെഡുകളിൽ 148 രോഗികളാണുള്ളത്. സ്രവ പരിശോധന നടത്തിയ 5809 പേരിൽ 354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് മൊത്തം രോഗബാധയുടെ 6.1 ശതമാനമാണ്. പൂൾ ടെസ്റ്റ് നടത്തിയ 3508ൽ 46 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ ആകെ രോഗികളുടെ 1.3 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.