തൃശൂർ: കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 17 വയസ്സിന് താഴെ വിഭാഗത്തിൽ തൃശൂരിന്റെ ഭരത് ലതീഷ് ഇരട്ട കിരീടം നേടി. ആൺകുട്ടികളുടെ സിംഗിൾസ് ഫൈനലിൽ തിരുവനന്തപുരത്തിന്റെ അമൻ സുരേഷിനെയാണ് പരാജയപ്പെടുത്തിയത്. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ഭരത് ലതീഷ്, മീനാക്ഷി വിനു സഖ്യം തിരുവനന്തപുരത്തിന്റെ അമൻ സുരേഷ്, നന്ദ ഗോഷ് സഖ്യത്തെ പരാജയപ്പെടുത്തി. 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് ഫൈനലിൽ എസ്. അക്ഷിത് (ആലപ്പുഴ), ഭരത് ലതീഷിനെ (തൃശൂർ) പരാജയപ്പെടുത്തി. 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സിംഗിൾസ് ഫൈനലിൽ സി.എച്ച്. കീർത്തിക (കണ്ണൂർ) എസ്. മേഘയെ (ആലപ്പുഴ) പരാജയപ്പെടുത്തി. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. ഐ.എം. വിജയൻ മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സാംബശിവൻ, എം.എൻ. ഷാജി, ജില്ല ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ജോസ് സേവിയർ എന്നിവർ പങ്കെടുത്തു. മത്സരങ്ങൾ ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.