അന്തിക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്റസ അധ്യാപകൻ അറസ്റ്റിൽ. ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെയാണ് (52) ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഏപ്രിൽ 18നാണ് സംഭവം. 14കാരനെ രാത്രി നിർബന്ധിച്ച് മുറിയിലേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയി. മൊബൈൽ ഫോൺ ഉപേക്ഷിച്ചും നാടും വീടുമായി ബന്ധപ്പെടാതെയും പലയിടത്തായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏറെ കാലമായി മദ്റസ അധ്യാപകനായിരുന്നു. ചില ചികിത്സകളും നടത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി രഹസ്യമായി പോകുന്നതിനിടെയാണ് പിടിയിലായത്. ഒളിവിൽ പോകാൻ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. തൃശൂർ കോടതി റിമാൻഡ് ചെയ്തു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വി.എച്ച്. സ്റ്റീഫൻ, എ.എസ്.ഐമാരായ പി. ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവൽ, കെ.ബി. ഷറഫുദ്ദീൻ, അന്തിക്കാട് എസ്.ഐ ഹരീഷ് ബനടിക്ട്, എ.എസ്.ഐമാരായ വി.എസ്. ജയൻ, അസീസ്, സീനിയർ സി.പി.ഒമാരായ മുരുകദാസ്, സുർജിത്, ഡേവിഡ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. TCR VTPLY 3 അറസ്റ്റിലായ ബഷീർ സഖാഫി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.