ജോൺസൺ സ്മൃതി നാളെ

തൃശൂർ: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ 11ാം ഓർമദിനത്തോടനുബന്ധിച്ച്​ മ്യൂസിക്​ ഡയറക്ടർ ജോൺസൺ ഫൗണ്ടേഷൻ വ്യാഴാഴ്ച വൈകീട്ട്​ 5.30ന്​ തൃശൂർ റീജനൽ തിയറ്ററിൽ 'ജോൺസൺ സ്മൃതി' നടത്തും. കലക്ടർ ഹരിത വി. കുമാർ ഉദ്​ഘാടനം ചെയ്യുന്ന പരിപാടിയിൽ മേയർ എം.കെ. വർഗീസ്​ അധ്യക്ഷത വഹിക്കും. ഉദ്​ഘാടനത്തിന്​ മുന്നോടിയായി, റഫീക്ക്​ സഖറിയ എഴുതിയ 'ജോൺസൺ, ഈണം പൂത്ത കാലം' എന്ന പുസ്തകം പ്രകാശനം ചെയ്യും. 5000 ഗാനമേള വേദികൾ പങ്കിട്ട, ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റി കൂടിയായ ഗിറ്റാറിസ്റ്റ്​ ആറ്റ്​ലി ഡി കൂഞ്ഞയെ ആദരിക്കും. അഖില കേരള ജോൺസൺ സ്മൃതി ഗാനമത്സര വിജയികൾക്കുള്ള സമ്മാനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ നൽകും. സംവിധായകരായ സത്യൻ അന്തിക്കാട്​, കമൽ, ജയരാജ്​ വാര്യർ, ജോൺസന്‍റെ പത്നി റാണി എന്നിർ ജോൺസൺ മാസ്റ്ററെ അനുസ്മരിക്കും. ഇതാദ്യമായി തൃശൂർ കോർപറേഷനുമായി സഹകരിച്ചാണ്​ സ്മൃതി നടത്തു​ന്നതെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്​ നടക്കുന്ന ഗാനസന്ധ്യ ജോൺസൺ ഈണം നൽകിയ 30ഓളം ഗാനങ്ങൾ 20ലേറെ കലാകാരന്മാർ അവതരിപ്പിക്കും. പിന്നണി ഗായകരായ നജീം അർഷാദ്​, റീന മുരളി, ഇന്ദുലേഖ വാര്യർ, ദിൽരാജ്​ ഗോപി, ഗാനമത്സര വിജയി ജി. അഭിനന്ദ്​ ബാബു എന്നിവർ ഗാനങ്ങൾ ആലപിക്കും. ജോൺസന്‍റെ സഹോദരൻ വയലിനിസ്റ്റ്​ ചാക്കോ തട്ടിൽ ഗാനസന്ധ്യ നയിക്കും. വാർത്തസമ്മേളനത്തിൽ ഔസേപ്പച്ചൻ, ജയരാജ്​ വാര്യർ, ചാക്കോ തട്ടിൽ, ഡേവിസ്​ ഇമ്മട്ടി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.