ഭരണഘടനയുടെ ആമുഖം വായിച്ച് ഇടതുമുന്നണിയുടെ സ്വാതന്ത്ര്യദിനാഘോഷം തൃശൂർ: സംഘ്പരിവാറിന്റെ അധികാര ദുർവിനിയോഗത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. രാജ്യത്ത് അമിതാധികാര പ്രവണത വർധിക്കുകയാണ്. ഇ.ഡിയെപോലുള്ള ഏജൻസികളെ ഇതിന് ഉപയോഗിക്കുകയാണെന്നും ബി.ജെ.പി സൃഷ്ടിക്കുന്ന അപകടം തിരിച്ചറിയാനും പ്രതിരോധിക്കാനും കോൺഗ്രസ് തയാറാവുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി എൽ.ഡി.എഫ് ജില്ല കമ്മിറ്റി തൃശൂർ നടുവിലാലിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേശീയപതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര മൂല്യങ്ങൾ ബി.ജ.പി തിരസ്കരിക്കുകയാണ്. ബി.ജെ.പിയുടെ അപകടത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയാത്ത കോൺഗ്രസിൽനിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് പോവുകയാണ്. രാജ്യത്തിന്റെ അടിത്തറയായ ജനാധിപത്യവും സാമൂഹികതുല്യതയുമെല്ലാം അട്ടിമറിക്കപ്പെടുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങളെല്ലാം അദാനിക്ക് വിറ്റു. ടെലിഫോൺമേഖലയും സൈനിക-ഉൽപാദനമേഖലകളും ധാതുസമ്പത്തുക്കളും കോർപറേറ്റുകൾക്ക് വിറ്റഴിച്ചു. മഹാമാരിയുടെ കാലത്തും കോർപറേറ്റുകൾക്ക് കോടികൾ സമ്പാദിക്കാൻ അവസരം ഒരുക്കി. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിൽ കമ്യൂണിസ്‌റ്റുകാരുടെയും ഇടതുപക്ഷക്കാരുടെയും പങ്കും ഉജ്ജ്വലമാണ്. കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യ കോൺഗ്രസുകളിൽ പങ്കെടുത്ത പ്രതിനിധികളുടെ ക്രഡൻഷ്യൽ റിപ്പോർട്ടുകളിലെ ജയിൽവാസം അനുഭവിച്ച കണക്ക് ഇതിന് തെളിവാണെന്നും വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് ജില്ല കൺവീനർ എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് സംസാരിച്ചു. ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അഡ്വ. സി.ടി. ജോഫി, മോളി ഫ്രാൻസിസ്, ഷോബിൻ തോമസ്, സി.ആർ. വത്സൻ, ഷൈജു ബഷീർ, ബഫീക്ക് ബക്കർ എന്നിവർ പങ്കെടുത്തു. ------- tcr_chr1- എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.