പാരാ മാസ്റ്റേഴ്സ്​ നാഷണൽ ഗെയിംസ്​ സമാപിച്ചു

പാരാ മാസ്റ്റേഴ്സ്​ നാഷനൽ ഗെയിംസ്​ സമാപിച്ചു തൃശൂർ: ശാരീരിക വൈകല്യമുള്ളവർക്കായി പാരാ മാസ്റ്റേഴ്സ്​ ഗെയിംസ്​ ഫെഡറേഷൻ ഇന്ത്യ നടത്തിയ രണ്ടാമത് പാരാ മാസ്റ്റേഴ്സ്​ നാഷനൽ ഗെയിംസിൽ കൂടുതൽ മെഡലുകൾ നേടി കർണാടക ഒന്നും ഹരിയാന രണ്ടും സ്​ഥാനങ്ങൾ പങ്കിട്ടു. തോപ്പ് സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ്​, വിമല ഇൻറർനാഷനൽ അക്കാദമി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ദേശീയ ഗെയിംസിൽ മെഡൽ ജേതാക്കളായവർക്ക് ഒക്ടോബർ രണ്ട് മുതൽ ഒമ്പത് വരെ വരെ റഷ്യയിലെ സോച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര മൽസരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചതായി അധികൃതർ അറിയിച്ചു. സമാപന സമ്മേളനത്തിൽ കരീം പന്നിത്തടം, എ.എം. കിഷോർ, എ.എസ് അനിൽകുമാർ, ഉത്തർപ്രദേശ് സ്റ്റേറ്റ് കോഓഡിനേറ്റർ പവനെഷ് കുമാർ, ദേശീയ ഷൂട്ടിങ്​ മെഡൽ ജേതാവ് ടെന്നിസൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.