'എന്‍റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം...? മതനിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐയുടെ സ്വാതന്ത്ര്യദിനാചരണം തൃശൂർ: മനുസ്മൃതിയെ ഭരണഘടനയിൽ ഉൾപ്പെടുത്താനായി സർവകലാശാലകളിൽ പഠന വിഷയമാക്കുകയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ. മഹാത്മാ ഗാന്ധി സ്വരാജ് മുദ്രാവാക്യം മുന്നോട്ടുവെച്ചപ്പോൾ പൂർണ സ്വരാജ് എന്നാണ് ഇടത് ചിന്താഗതിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, കോൺഗ്രസ് അത് തള്ളി. പിന്നീട് എട്ടുവർഷത്തിന് ശേഷമാണ് പൂർണസ്വരാജ് അംഗീകരിച്ചത്. ജില്ലയിലെ 18 ബ്ലോക്കുകളിൽനിന്ന് എത്തിയവർ നഗരത്തിന്‍റെ രണ്ട് ഭാഗത്ത് കേന്ദ്രീകരിച്ച് പ്രകടനമായെത്തി. തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശരത്‌പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി അഡ്വ. എൻ.വി. വൈശാഖൻ, കെ.എസ്. റോസൽ രാജ്, കെ.എസ്. സെന്തിൽകുമാർ, സുകന്യ ബൈജു എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ എന്നിവർ പങ്കെടുത്തു. ഭാനുപ്രസാദിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും ഒരുക്കി. --------- tcr_chr2 dyfi- സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------ ഇന്ത്യയെ മതാധിപത്യരാഷ്ട്രമാക്കാൻ ബി.ജെ.പി ശ്രമം -ടി.ടി. ജിസ്മോൻ മണ്ണുത്തി: വർഗീയതയയെ ഇളക്കിവിട്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ. രാജ്യത്തിന്റെ ഭരണഘടന തകർക്കുന്നതിന് സംഘ്പരിവാർ തീവ്രമായി ശ്രമിക്കുകയും ബി.ജെ.പി അതിനായി ഭരിക്കുകയും ചെയ്യുകയാണെന്നതുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനെതിരായി മതേതര മനസ്സുകളെ അണിനിരത്തി പോരാട്ടങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മതനിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം, തൊഴിലിന് വേണ്ടി പോരാടാം' മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ മണ്ണുത്തിയിൽ സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിൻസ്മോൻ. ജില്ല സെക്രട്ടറി പ്രസാദ് പറേരി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കനിഷ്കൻ വല്ലൂർ ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി കെ.എ. അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ഡി. റെജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. സുനിൽ, ലിനി ഷാജി, ജില്ല സഹഭാരവാഹികളായ പി.വി. വിവേക്, സാജൻ മുടവങ്ങാട്ടിൽ, ടി.വി. വിബിൻ, വൈശാഖ് അന്തിക്കാട്, പി.എസ്. അഖിൽ എന്നിവർ പങ്കെടുത്തു. tcr_chr2 aiyf- സ്വാതന്ത്ര്യദിനത്തിൽ എ.ഐ.വൈ.എഫ് മണ്ണുത്തി സെന്ററിൽ സംഘടിപ്പിച്ച മതേതര സംഗമം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിൻസ്മോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.