പാലിയേക്കര: യാത്രക്കാരെ കൊള്ളയടിച്ചും സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചും പ്രവർത്തിക്കുന്ന പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഉടൻ സാധ്യമാക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസ പൂട്ടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തിയ 75 സമരപോരാളികളുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാർട്ടി ജില്ല പ്രസിഡന്‍റ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ഹംസ എളനാട്, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് കെ.എസ്. ഉമൈറ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് പി.ബി. ആഖിൽ, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡന്‍റ് പി.കെ. അക്ബർ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റുമാരായ ഇ.എ. റഷീദ് മാസ്റ്റർ, കെ.കെ. ഷാജഹാൻ, ജില്ല സെക്രട്ടറി നവാസ് എടവിലങ്ങ്, പി.ജെ. മോൻസി, ടി.കെ. വാസു, ബെന്നി കൊടിയാട്ടിൽ, പി.എ. കുട്ടപ്പൻ, പാർട്ടി മണ്ഡലം നേതാക്കളായ ടിഎച്ച്. ഹൈദ്രോസ്, റഫീഖ് കാതിക്കോട്, വി.എ. ഹാരിസ്, സി.ആർ. ഹനീഫ, എം.എ. ഖമറുദ്ദീൻ, ഷാജഹാൻ എളനാട്, പി.ബി. ആരിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഷമീറ നാസർ, എം.എച്ച്. റിഷാദ്, പി.എച്ച്. റഫീഖ് എന്നിവർ നേതൃത്വം നൽകി. ----------- TCR AMB Toll plaza ഫോട്ടോ : പാലിയേക്കര ടോൾ പ്ലാസയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമരപോരാളികളുടെ ഉപവാസം സംസ്ഥാനകമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.