ഡി.സി.സിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തൃശൂർ: ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വ സംവിധാനങ്ങളെയും തകർക്കാൻ നേതൃത്വം കൊടുക്കുന്ന സംഘ്​പരിവാർ ശക്തികൾ ഇന്ത്യക്ക് ബാധ്യതയാക്കുന്ന ഈ കാലഘട്ടങ്ങളിൽ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയാറാകേണ്ടതുണ്ടെന്ന്​ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂർ. നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, ഡോ. നിജി ജസ്റ്റിൻ, എൻ.കെ. സുധീർ, അഡ്വ. സുബി ബാബു, കെ. ഗോപലകൃഷ്ണൻ, കെ.എച്ച്‌. ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, പി. ശിവശങ്കരൻ, ടി.കെ. പൊറിഞ്ചു, എം.എസ്. ശിവരാമകൃഷ്ണൻ, പി.ഡി. റപ്പായി എന്നിവർ പങ്കെടുത്തു. ജില്ലയിലെ കോൺഗ്രസിന്‍റെ ബൂത്ത് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദേശീയ പതാകയുമായി പദയാത്രകൾ, അനുസ്മരണ സമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. tcr_chr7 -dcc ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ ദേശീയ പതാക ഉയർത്തുന്നു ----------- സി.പി.എം സ്വാതന്ത്ര്യദിനം ആഘോഷിച്ചു തൃശൂർ: സി.പി.എം നേതൃത്വത്തിൽ പാർട്ടി ഓഫിസുകളിൽ പതാക ഉ‍യർത്തിയും ഭരണഘടന സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സി.പി.എം ജില്ല ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ബേബി ജോൺ പതാക ഉയർത്തി. ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. കണ്ണൻ, എൻ.ആർ. ബാലൻ, കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ എന്നിവർ പങ്കെടുത്തു. ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളിലും പതാക ഉയർത്തലും പരിപാടികളും നടന്നു. tcr_chr7 cpm- സ്വാതന്ത്ര്യദിനത്തിൽ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ സംസ്ഥാന കമ്മിറ്റി അംഗം ബേബിജോൺ ദേശീയ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.