ഫ്രീഡം ഫ്രം കെ റെയിൽ; സേവ് കേരള

തൃശൂർ: സംസ്ഥാന കെ-റെയിൽ-സിൽവർലൈൻ-വിരുദ്ധ ജനകീയസമിതി-തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ 'ഫ്രീഡം ഫ്രം കെ റെയിൽ സേവ് ടു കേരള' എന്ന ആഹ്വാനത്തോടെ സ്വാതന്ത്ര്യ ദിനാചരണം പ്രതിഷേധ ദിനമായി ആചരിച്ചു. തൃശൂർ കോർപറേഷൻ ഓഫിസിനുമുന്നിൽ ജില്ല ചെയർമാൻ ശിവദാസൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ കൺവീനർ എ.എം. സുരേഷ് സ്വാഗതം പറഞ്ഞു. കൃഷ്ണകുമാർ ചേർപ്പ്, വിമോദ് പെരുമ്പിള്ളിശ്ശേരി, ബാബു കൊളങ്ങാട്ടുകര, സുകുമാരൻ അമ്പാട്ട്, സി.ആർ. ഉണ്ണികൃഷ്ണൻ, പ്രതാപ് പോൾ പാലയ്ക്കൽ എന്നിവർ സംസാരിച്ചു. tcr freedom from k rail കെ റെയിൽ-സിൽവർലൈൻ-വിരുദ്ധജനകീയസമിതി-തൃശൂർ ജില്ല കമ്മിറ്റി ആഭിമുഖൃത്തിൽ 'ഫ്രീഡം ഫ്രം കെ റെയിൽ സേവ് ടു കേരള' പ്രതിഷേധദിനം ജില്ല ചെയർമാൻ ശിവദാസൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.