തൃശൂർ: സമൂഹത്തിൽ ഏറ്റവും അടിത്തട്ടിലുള്ളവരും ഭരണരംഗത്തെ പ്രതിനിധാനം ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യം പൂർണമാകൂവെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രഫ. കെ. സച്ചിദാനന്ദൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റവന്യു മന്ത്രി കെ. രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ല കലക്ടർ ഹരിത വി. കുമാർ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ലത ചന്ദ്രൻ, കെ.എസ്. ജയ, ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഹാപ്പി, ജില്ല ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, ഹയർ സെക്കൻഡറി കോ ഓഡിനേറ്റർ വി.എം. കരീം, കൈറ്റ് ജില്ല കോ ഓഡിനേറ്റർ എം. അഷ്റഫ്, എസ്.എസ്.കെ പ്രോഗ്രാം ഓഫിസർ ജോളി, അധ്യാപക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ സ്വാഗതവും ജില്ല വിദ്യാഭ്യാസ ഓഫിസർ പി. വിജയകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.