ശ്രീരാമ പോളി: ഭിന്നശേഷിക്കാർക്ക് പ്രവേശനം തൃപ്രയാർ: കേന്ദ്ര ഗവ. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്‍റെ ഭിന്നശേഷിയുള്ളവരെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ മേഖലയിലേക്ക് സമന്വയിപ്പിക്കുന്ന പദ്ധതി പ്രകാരം തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക്കിൽ 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ളവർക്ക് സിവിൽ (അഞ്ച്), മെക്കാനിക്കൽ (നാല്), ഇലക്ട്രിക്കൽ (അഞ്ച്), ഇലക്ട്രോണിക്സ് (നാല്), കമ്പ്യൂട്ടർ (ഒന്ന്) ഒഴിവുകളിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം നൽകും. സംസ്ഥാന സർക്കാറിന്‍റെ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും. പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ www.polyadmission.org എന്ന വെബ്സൈറ്റിൽ 16ാം തീയതിക്കുള്ളിൽ online registration നടത്തിയതിന് ശേഷം 20നകം www.sreeramapoly.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമായ ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ രേഖപ്പെടുത്തേണ്ടതും സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപേക്ഷിക്കേണ്ടതുമാണ്. ഫോൺ: 9497739098.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.