പോക്സോ കേസ്: സ്കൂൾ പ്യൂണിന് അഞ്ചുവർഷം തടവും അരലക്ഷം പിഴയും

തൃശൂർ: സ്കൂൾ ബസിൽ 13കാരിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ പ്യൂണിന് അഞ്ചുവർഷം തടവും അരലക്ഷം പിഴയും. മതിലകം കളരിപറമ്പ് സ്വദേശി തെക്കൂട്ട് വീട്ടിൽ കിരണിനെയാണ്​ (കിരൺ ബായ് -38) തൃശൂർ ഒന്നാം അഡീ. ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. ബസിൽ സ്ഥിരമായി വരുന്ന അറ്റൻഡർ അവധിയിലായ സമയത്ത് പകരം കയറിയതായിരുന്നു കിരൺ. കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പരാതിപ്പെട്ടിരുന്നു. പീഡനം തുടർന്നതിനെത്തുടർന്ന് കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തുകയും തുടർന്ന് ചൈൽഡ് ലൈൻ മുഖേന കേസാവുകയുമായിരുന്നു. 2019 ആഗസ്റ്റ് ഓണപ്പരീക്ഷക്കിടെയാണ് സംഭവം. കൊടുങ്ങല്ലൂർ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി. പിഴത്തുക കുട്ടിക്ക്​ നഷ്ടപരിഹാരമായി നൽകാനാണ് വിധി. tcr_chr4-kiran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.