അപകടം പതിയിരിക്കുന്ന ഒലക്കയം അപകടം പതിയിരിക്കുന്ന ഒലക്കയം ഒല്ലൂര്‍: വെള്ളചാട്ടത്തിന്റെ മനോഹാരിതയില്‍ ആരേയും ആകര്‍ഷിക്കുന്ന ഒലക്കയം വെള്ളചാട്ടം ആകര്‍ഷിക്കുന്നതിനൊപ്പം അപകടം പതിയിരിക്കുന്നതുമാണ്. എന്നാല്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഒന്നും സ്ഥാപിക്കാത്തത് യുവാക്കളെ വെള്ളച്ചാട്ടത്തിന്റെ മാസ്മരികതയിലെക്ക് ആകര്‍ഷിക്കുകയും അറിയാതെ അപകടത്തില്‍ പെടുകയുമാണ്. വര്‍ഷകാലം ശക്തമായതോടെ വെള്ളച്ചാട്ടം കുടുതല്‍ മനോഹരമാണ്. ഇതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ ഉല്ലാസയാത്രയില്‍ ഇടം പിടിച്ച ഒലക്കയത്തില്‍ അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പേരാണ് വരുന്നത്. പലപ്പോഴും കാല്‍ വഴുക്കി പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയാല്‍ പിന്നീട് രക്ഷപ്പെടുക പ്രയാസമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ വെട്ടുക്കാട് സ്വദേശിയുടെ കാല്‍ പറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങി മണിക്കുറുകള്‍ കഴിഞ്ഞാണ് പുറത്തെടുക്കാനായത്. വ്യാഴാഴ്ച ഉണ്ടായ അപകടത്തിലും പാറക്കെട്ടുകളാണ് അപകടക്കാരണം എന്ന് പറയുന്നു. കാല്‍വഴുതി പാറക്കെട്ടുകള്‍ക്കുള്ളില്‍ അകപ്പെട്ടാല്‍ വെള്ളത്തില്‍നിന്നും പൊന്തിവരാന്‍ കഴിയാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമാണ്. റോഡില്‍നിന്നും അരകിലോമീറ്റര്‍ മാത്രം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ നടന്നാല്‍ വെള്ളചാട്ടത്തിലെത്താം. അവിടെ വരെ പ്രവേശിക്കുന്നതിന് നിയന്ത്രണമോ, മുന്നറിയിപ്പോ ഇല്ല. സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് വനപാലകരും ഇല്ല. എന്നാല്‍ ഒലക്കയത്തിന് മുകലിലേക്ക് കയറുന്നത് തടയാന്‍ വനം വകുപ്പിന്റെ വേലിയുണ്ട്. വെള്ളച്ചാട്ടത്തിനരികിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ വനപാലകരെ നിയോഗിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം എന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുവാക്കള്‍ കാട്ടിലെത്തി മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നതും നാട്ടുക്കാര്‍ക്ക് എറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.