സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സി.പി.എം തയാറായത് സ്വാഗതാര്‍ഹം -കെ. സുരേന്ദ്രന്‍ തൃശൂര്‍: 75 വര്‍ഷം കഴിഞ്ഞപ്പോഴെങ്കിലും സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സി.പി.എമ്മും ഇടതുസര്‍ക്കാറും തയാറായത് സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തൃശൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച തിരംഗ യാത്രയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് കഴിഞ്ഞ എട്ട് വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാറിന്റെ ശ്രമം. എല്ലാവര്‍ക്കും വീട്, വെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനാണ് പ്രഥമ പരിഗണന-സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന ഭാരവാഹികളായ ബി. ഗോപാലകൃഷ്ണന്‍, എ. നാഗേഷ്, നാരായണന്‍ നമ്പൂതിരി, ടി.പി. സിന്ധുമോള്‍, ഷാജുമോന്‍ വട്ടേക്കാട്, മേഖല ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ല ഭാരവാഹികളായ കെ.ആര്‍. ഹരി, ജസ്റ്റിന്‍ ജേക്കബ്, സുജയ് സേനന്‍, യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് സബീഷ് മരുതയൂര്‍ എന്നിവര്‍ പങ്കെടുത്തു. അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രണാമമര്‍പ്പിച്ച് ആരംഭിച്ച റാലി സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.