മുളങ്കുന്നത്തുകാവ്: തിരൂരിലെ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം. ഗ്ലാസുകള്‍ തകര്‍ത്തു. ബുധനാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. തിരൂര്‍ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞുനടന്നു. ഗ്ലാസ് വാതിലും കൗണ്ടറിന്‍റെ ഗ്ലാസുകളും തകര്‍ന്നു. കടയിലെ ജീവനക്കാരും കാല്‍നടയാത്രക്കാരും ബഹളംവെച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയ പന്നി തിരക്കേറിയ റോഡിലൂടെ പാഞ്ഞുനടന്നത് ഭീതിപരത്തി. ജ്വല്ലറി അടക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വര്‍ണാഭരണങ്ങള്‍ വെച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല. ഫര്‍ണിച്ചർ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.