കൊടകര: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കൊടകര മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി സ്കൂളില്‍ നടന്ന ചാലക്കുടി ഉപജില്ലതല സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് പരിപാടി ശ്രദ്ധേയമായി. രാഷ്ട്ര പിതാവടക്കമുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ വേഷമണിഞ്ഞും മൂന്ന് വര്‍ണങ്ങളിലുള്ള കൊടികളേന്തിയും വിദ്യാര്‍ഥികള്‍ പരിപാടിയില്‍ അണിനിരന്നു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.സി. ലജീഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി എ.ഇ.ഒ കെ.വി. പ്രദീപ്, സമഗ്രശിക്ഷ കേരള കൊടകര ബി.പി.സി കെ. നന്ദകുമാര്‍, ചാലക്കുടി ബി.പി.സി സി.ജി. മുരളീധരന്‍, പ്രധാനാധ്യാപിക പി.എസ്. സീമ, കെ.വി. അജയകുമാര്‍, മാനേജര്‍ ബി. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റത്തൂര്‍: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സാമൂഹികശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് പരിപാടി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എം. മഞ്ജുള ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ബിജു തെക്കന്‍, പി.ഡി. ഷോളി, പി. ഷീബ, നിജി ജോസ് കാവുങ്ങല്‍, പി.ആര്‍. ശ്രീദേവി, സിനി ജോസ്, കെ.എന്‍. രാഖി, കെ.എസ്. ഗൗരീപാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കി. കൊടകര: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈയൊപ്പ് ചാര്‍ത്തല്‍ ശിൽപി വി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എ.എം. ജോണ്‍സന്‍, പ്രിന്‍സിപ്പൽ ബി. സജീവ്, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍ സീനിയര്‍ അസിസ്റ്റന്‍റ് കെ.ആര്‍. ശശികുമാര്‍, ബി. ബിജു, എം. ശ്രീകല എന്നിവര്‍ സംസാരിച്ചു. TCM KDA 3 manakulangra school സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് ചാലക്കുടി ഉപജില്ലതല ഉദ്ഘാടനത്തോടനുബന്ധിച്ച് മനക്കുളങ്ങര കൃഷ്ണവിലാസ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.