ഒരുകിലോ സ്വര്‍ണം സമ്മാനം നല്‍കി സില്‍ക്ക്​ കേന്ദ്രയില്‍ ഓണാഘോഷം

തൃശൂർ: കേരളം കണ്ടതില്‍ ഏറ്റവും വലിയ ഓണാഘോഷത്തിന് ഒരുങ്ങി കേരളത്തിലെ ഏറ്റവും വലിയ സില്‍ക്ക്​ സാരി ഷോറൂമായ സില്‍ക്ക്​ കേന്ദ്ര. 'പൊന്നോണത്തിന് ഒരുകിലോ പൊന്ന്' ടാഗ്‌ലൈനോടുകൂടിയാണ് ഓണം കാമ്പയിന്‍ ആരംഭിച്ചത്. തൃശൂര്‍ 'മാതൃഭൂമി' ഓഫിസിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന സില്‍ക്ക് കേന്ദ്ര ഷോറൂമില്‍നിന്നുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും നറുക്കെടുപ്പിലൂടെ സമ്മാനം നേടാനുള്ള അവസരം ലഭിക്കും. ഈ ഓഫര്‍ ഒക്ടോബര്‍ 30 വരെ മാത്രം. ഇന്ത്യയിലെ പ്രശസ്ത നെയ്ത്തുകേന്ദ്രങ്ങളില്‍നിന്ന്​ നേരിട്ട് ശേഖരിക്കുന്ന പട്ടിലെ മാസ്മരികസൃഷ്ടികള്‍ മനസ്സിനിണങ്ങിയ ബജറ്റില്‍ ലഭ്യമാക്കുകയാണ് സില്‍ക്ക് കേന്ദ്ര. പരമ്പരാഗത വസ്ത്രശ്രേണിക്കൊപ്പം മോഡേണ്‍ വേള്‍ഡിലെ ലേറ്റസ്റ്റ് ട്രെൻഡുകളും ഒത്തുചേരുന്ന വലിയ ശേഖരം ഉള്‍ക്കൊള്ളിച്ച സില്‍ക്ക് കേന്ദ്ര എക്‌സ്‌ക്ലൂസിവ് ഓണം കലക്ഷന്‍, കൂള്‍ മെന്‍സ്, ഫാഷന്‍ ലേഡീസ്, കിഡ്സ് ഫാഷന്‍ ലോകത്തെ പുതിയ കലക്ഷനുകള്‍ തുടങ്ങി ഈ ഓണത്തിന് ഫാമിലി ഷോപ്പിങ്​ ആസ്വാദ്യകരമാക്കാന്‍ സുസജ്ജമാണ്​. കൂടാതെ ലെഹങ്ക, ഗാഗ്ര ചോളി, വെഡിങ്​ ഗൗണ്‍ തുടങ്ങി സ്റ്റൈലിഷ് വിവാഹവസ്ത്രങ്ങളും സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.