ശുചീകരണ തൊഴിലാളികളുടെ തസ്തിക വര്‍ധിപ്പിക്കണം -കെ.എം.സി.ഡബ്ല്യൂ.എഫ്

എന്‍.കെ. അക്ബര്‍ എം.എല്‍.എ പ്രസിഡന്‍റ്​, വി.ആര്‍. വിജയകുമാര്‍ ജനറൽ സെക്രട്ടറി ഗുരുവായൂര്‍: നഗരസഭകളില്‍ കാലോചിതമായി ശുചീകരണ തൊഴിലാളികളുടെ തസ്തിക വര്‍ധിപ്പിക്കണമെന്ന് കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (കെ.എം.സി.ഡബ്ല്യൂ.എഫ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കണ്ടിൻജന്റ് ജീവനക്കാരെ തദ്ദേശഭരണ പൊതുസര്‍വിസില്‍ ഉള്‍പ്പെടുത്തുക, കണ്ടിൻജന്റ് ജീവനക്കാര്‍ക്ക് സ്‌പെഷല്‍ റൂള്‍ ഉണ്ടാക്കുക, താൽക്കാലിക ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക, 10 വര്‍ഷം പൂര്‍ത്തിയാക്കിയ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.കെ. അക്ബര്‍ എം.എല്‍.എ (പ്രസി.), ജെയിംസ് മാത്യു, അബ്ദുല്‍ ബഷീര്‍, കെ.എം. ഗൃഹേശ്വരി, എ. ഫൈസല്‍, പി. ബാബു, എം. സുബ്രഹ്മണ്യന്‍ (വൈസ്​ പ്രസി.), വി.ആര്‍. വിജയകുമാര്‍ (ജന. സെക്ര.), സി.എച്ച്. രാജന്‍, സി.പി. സുനില്‍കുമാര്‍, എം.കെ. സുനില്‍, സുചിതകുമാരി, വേണു കുപ്പുസ്വാമി, നിര്‍മല സ്റ്റീഫന്‍ (സെക്ര.), എ.വി. ശ്രീജ (ട്രഷ.). tct gvr kmcwf കെ.എം.സി.ഡബ്ല്യൂ.എഫ് പ്രസിഡന്‍റ് എന്‍.കെ. അക്ബര്‍ എം.എല്‍.എ, ജനറൽ സെക്രട്ടറി വി.ആര്‍. വിജയകുമാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.